എരുമപ്പെട്ടിയിൽ ഞാറ്റുവേല ചന്ത

Thursday 03 July 2025 12:00 AM IST
എരുമപ്പെട്ടി പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ജില്ലാ പഞ്ചായത്ത് മെമ്പർ ജലിൽ ആദൂർ ഉദ്ഘാടനം ചെയ്തു

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. നാലാം തീയതി വരെയാണ് മങ്ങാടുള്ള പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചന്ത നടത്തുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജലിൽ ആദൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷനായി. കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ കർഷകർക്കാവശ്യമായ കുരുമുളക്, കവുങ്ങ്, തെങ്ങ് തുടങ്ങിയ തൈകളും,പച്ചക്കറി തൈകൾ,ചെടികൾ ഉൾപ്പെടെ കേരള കാർഷിക സർവകലാശാലയുടെ മൊബൈൽ എക്‌സിബിഷൻ യൂണിറ്റ്, കുടുംബശ്രീ സി.ഡി.എസ് സ്റ്റാൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. പുഷ്പ രാധാകൃഷ്ണൻ, സുമന സുഗതൻ, ഷീജ സുരേഷ്, എം.കെ. ജോസ്, സുധീഷ് പറമ്പിൽ,മാഗി അലോഷ്യസ്, എൻ.പി. അജയൻ, എം.സി. ഐജു, കൃഷി ഓഫീസർ എ.വി. വിജിത, എൻ.വി.രജനി, തുടങ്ങിയവർ സംസാരിച്ചു.