വടക്കുന്നാഥനിൽ ആനയൂട്ട് 17ന്
Thursday 03 July 2025 12:00 AM IST
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും ഭഗവത് സേവയും 17ന് നടക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുലർച്ചെ ഹോമത്തിനും ഗജപൂജയ്ക്കുംശേഷം രാവിലെ ഒമ്പതിന് മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നമ്പൂതിരി ആനയ്ക്ക് ആദ്യ ചോറുരുള നൽകുന്നതോടെ ആനയൂട്ടിന് തുടക്കമാകും. എഴുപതോളം ആനകൾ പങ്കെടുക്കും. 12008 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതി ഹോമ പ്രസാദം ഭക്തർക്കു വിതരണം ചെയ്യും. ഭഗവത്സേവ വൈകീട്ടു നടക്കും. വാർത്താസമ്മേളനത്തിൽ ഉപദേശകസമിതി പ്രസിഡന്റ് കെ.കെ. രാമൻ, സെക്രട്ടറി കെ.എ. മനോജ് കുമാർ, നവനീത് കൃഷ്ണ, കെ.ബി. ഷാജി, കെ.വി. ഉഷ നന്ദിനി എന്നിവർ പങ്കെടുത്തു.