കേരള കോൺഗ്രസ് ദ്വിദിന ജില്ലാ ക്യാമ്പ്
Thursday 03 July 2025 12:00 AM IST
തൃശൂർ: കേരള കോൺഗ്രസ് ദ്വിദിന ജില്ലാ ക്യാമ്പ് അഞ്ച്, ആറ് തീയതികളിൽ തൃശൂർ ടൗൺ ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി നടത്തുന്ന ക്യാമ്പിന് അഞ്ചിനു വൈകീട്ട് അഞ്ചിന് പതാക ഉയർത്തുന്നതോടെ തുടക്കമാകും. ആറിനു രാവിലെ പത്തിന് നടത്തുന്ന സംഘടനാ ചർച്ച സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രാഹം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു രണ്ടിനു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സി.വി. കുരിയാക്കോസ് അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ എം.പി. പോളി, സി.വി. കുരിയാക്കോസ്,
കെ.വി. കണ്ണൻ, ജോൺസൻ കാഞ്ഞിരത്തിങ്കൽ,തോമസ് ആന്റണി എന്നിവരും പങ്കെടുത്തു.