ദേശീയ സാമ്പിൾ സർവേയ്ക്ക് തുടക്കം
Thursday 03 July 2025 12:00 AM IST
തൃശൂർ: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന ദേശീയ സാമ്പിൾ സർവേയുടെ 80-ാം റൗണ്ടിന് ജില്ലയിൽ തുടക്കം. ആധുനിക കമ്പ്യൂട്ടർ ടാബ്‌ലെറ്റുകൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ അറിയിച്ചു. വ്യക്തികളുടെ ജീവിതനിലവാരം മനസിലാക്കാൻ സഹായിക്കുന്ന സാമൂഹിക, സാമ്പത്തിക മേഖലയിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ശരിയായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സർവേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു. 19ാം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തോട് അനുബന്ധിച്ച് ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡെപ്യുട്ടി ഡയറക്ടർ എ.പി. ഷോജൻ അദ്ധ്യക്ഷനായി.എം.ജെ. ജസ്റ്റിൻ, വി. മനോജ്, ലിയോ കാക്കശ്ശേരി എന്നിവർ സംസാരിച്ചു.