മിമിക്സ് വർക്ക്ഷോപ്പ് 5 മുതൽ
Thursday 03 July 2025 12:01 AM IST
തൃശൂർ: കേരള സംഗീത നാടക അക്കാഡമി സംഘടിക്കുന്ന സംസ്ഥാന മിമിക്സ് വർക്ക്ഷോപ്പിന് എറണാകുളത്തെ കൊച്ചിൻ കലാഭവനിൽ അഞ്ചിന് തുടക്കം. ദ്വിദിന വർക്ക്ഷോപ്പ് അഞ്ചിന് രാവിലെ 9.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷനാകും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി,ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, അക്കാഡമി നിർവാഹക സമിതി അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, സഹീർ അലി, സിനിമ സംവിധായകൻ മെക്കാർട്ടിൻ, കലാഭവൻ റഹ്മാൻ, കലാഭവൻ നവാസ്, തെസ്നി ഖാൻ എന്നിവർ സംബന്ധിക്കും. കൊച്ചിൻ കലാഭവൻ ട്രഷറർ കെ.എ. അലി അക്ബർ,കലാഭവൻ കെ.എസ് പ്രസാദ് എന്നിവർ സംസാരിക്കും. കൊച്ചിൻ കലാഭവന്റെ സഹകരണത്തോടെയാണ് പരിപാടി.