മാസശമ്പളം 40000 രൂപ; ഇന്ത്യൻ വ്യോമസേനയിൽ സ്വപ്ന ജോലി, ഈ മാസം 31 വരെ അപേക്ഷിക്കാം

Thursday 03 July 2025 12:53 PM IST

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷമായിരിക്കും സർവീസ്. തിരഞ്ഞെടുപ്പിനുള്ള പരീക്ഷ സെപ്തംബർ 25ന് ആരംഭിക്കും.

യോഗ്യത: 50ശതമാനം മാർക്കോടെ പ്ലസ്‌ടു. അല്ലെങ്കിൽ 50ശതമാനം മാർക്കോടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്ര മെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). അല്ലെങ്കിൽ കണക്ക്, ഫിസിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് മാത്രം 50ശതമാനം മാർക്കുണ്ടാകണം.

ശമ്പളം: ഒന്നാം വർഷം 30000, രണ്ടാം വർഷം 33000, മൂന്നാം വർഷം 36500, നാലാം വർഷം 40000 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം. ഇതിൽ 30ശതമാനം തുക അഗ്നിവീർ കോർപ്പസ്. ഫണ്ടിലേക്ക് നീക്കിവയ്ക്കും. നീക്കിവയ്ക്കുന്നതിന് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ ഈ തുക, 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും.

വെബ്സൈറ്റ്: https://agnipathvayu.cdac.in അപേക്ഷിക്കേണ്ട അവസാന തീയതി: 31.07.2025, ഉയർന്ന പ്രായം 21.

ഓൺലൈൻ എഴുത്തു പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ജൂലായ് 11 മുതൽ അപേക്ഷ സമർപ്പിക്കാം.