പ്രൗഡ് കേരള സമൂഹനടത്തം 15ന്
Thursday 03 July 2025 8:50 PM IST
കാഞ്ഞങ്ങാട്: രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രൗഡ് കേരളയുടെ സമൂഹനടത്തം 15ന് കാഞ്ഞങ്ങാട്ട് നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇക്ബാൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ കോട്ടയിൽ മാന്തോപ്പ് മൈതാനിയിൽ സമാപിക്കും.വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് പദ്ധതിയുടെ ഭാഗമാണ് സമൂഹ നടത്തം. ആലോചന യോഗം ഹോസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. പ്രൗഡ് കേരള ജില്ലാ കൺവീനർ അഡ്വ കെ.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർത്താസമ്മേളനത്തിൽ കെ നീലകണ്ഠൻ, ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ, അഡ്വ.കെ.കെ.രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.