ബാലകൃഷ്ണയുടെ അഖണ്ഡ 2 ഹർഷാലി മൽഹോത്രയും

Friday 04 July 2025 3:35 AM IST

നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന "അഖണ്ഡ 2: താണ്ഡവം" എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്ര. ജനനി എന്ന കഥാപാത്രത്തെയാണ് ഹർഷാലി അവതരിപ്പിക്കുന്നത്. ഹർഷാലിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും' എന്ന കുറിപ്പോടെ ഹർഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിക്കുന്നു . അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം . സംയുക്ത ആണ് നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന അഖണ്ഡ 2 വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോയപതി ശ്രീനു - നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് . ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണിത്.ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ,

14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം .തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു.സെപ്തംബർ 25 ന് ദസറ റിലീസായി എത്തും. പി.ആർ. ഒ ശബരി.