പൃഥ്വിരാജിന്റെ ഖലീഫയിൽ കൃതി ഷെട്ടി നായിക
ആദ്യ ഷെഡ്യൂൾ ആഗസ്റ്റിൽ
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കൃതി ഷെട്ടി നായിക. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണത്തിലൂടെയാണ് കൃതിഷെട്ടിയുടെ മലയാളം അരങ്ങേറ്റം. രണ്ടാമത്തെ മലയാള ചിത്രം ആണ് ഖലീഫ. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖിന്റെ ചിത്രത്തിൽ പൃഥ്വിരാജ് എത്തുകയാണ്. 2010ൽ മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്മാരായി അഭിനയിച്ച മാസ് ചിത്രം പോക്കിരിരാജയിലൂടെയാണ് വൈശാഖ് സംവിധായകനാവുന്നത്. ഖലീഫയുടെ രചന സംവിധായകൻ കൂടിയാണ് ജിനു ഏബ്രഹാം നിർവഹിക്കുന്നു.ദുബായ് യുടെ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് ക്യാൻവാസിൽ ആണ് ഖലീഫ ഒരുങ്ങുന്നത്.
ആദ്യ ഷെഡ്യൂൾ ആഗസ്റ്റിൽ ആരംഭിക്കും. കുറച്ചുദിവസം ആണ്ആദ്യ ഷെഡ്യൂൾ ചിത്രീകരണം, അതേസമയം എസ്.എസ്. രാജമൗലി - മഹേഷ് ബാബു ചിത്രത്തിന്റെ തുടർ ചിത്രീകരണത്തിൽ അടുത്തദിവസം പൃഥ്വിരാജ് ജോയിൻ ചെയ്യും. ഇതിനുശേഷം ഖലീഫയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് നോബഡിയുടെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കും. റോഷാക്കിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡിയിൽ പാർവതി തിരുവോത്താണ് നായിക. നോബഡിയുടെ അടുത്ത ഷെഡ്യൂൾ തിരുവനന്തപുരത്താണ്.
ഇൗ ഷെഡ്യൂളോടെ നോബഡി പൂർത്തിയാവും. നോബഡിക്കുശേഷം സന്തോഷ് ട്രോഫി ആണ് പൃഥ്വിയുടെ അടുത്ത പ്രോജക്ട്. ഗുരുവായൂരമ്പലനടയിൽ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം സംവിധായകൻ വിപിൻ ദാസും പൃഥ്വിയും ഒരുമിക്കുന്നു.