മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് ഗവർണർ
Friday 04 July 2025 1:39 AM IST
കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ ഉച്ചയോടെ സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി ഭാര്യ അനഘയ്ക്കൊപ്പമാണ് അമൃതപുരിയിലെത്തിയത്. ഗവർണറെയും ഭാര്യയെയും സ്വാമി പ്രണവാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
സാധാരണ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് അമ്മ പ്രവർത്തിക്കുന്നതെന്നും അദ്ധ്യാത്മികതയും സേവനവും ഒരുപോലെയാണ് അമ്മ കാണുന്നതെന്നും ഗവർണർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് അമ്മയെ കാണുന്നതെന്നും കൂടിക്കാഴ്ചയിലൂടെ വലിയ പരിവർത്തനമാണ് മനസിനുണ്ടായതെന്നും അനഘ പറഞ്ഞു. രണ്ട് മണിക്കൂറോളം മാതാ അമൃതാനന്ദമയിയുമായി സംവദിച്ച ഗവർണർ ആശ്രമവും പരിസരവും നോക്കിക്കണ്ടു.