പി.കെ.ചന്ദ്രാനന്ദൻ അനുസ്മരണം

Friday 04 July 2025 1:03 AM IST

അമ്പലപ്പുഴ: പി.കെ.സി ഫൗണ്ടേഷൻ, സി.പി.എം പി.കെ.സി ബ്രാഞ്ച്, പി.കെ.സി പാലിയേറ്റീവ് കെയർ, ഡി.വൈ.എഫ്.ഐ ചിറക്കോട് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പി .കെ. ചന്ദ്രാനന്ദൻ അനുസ്മരണ സമ്മേളനം സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം സി. ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർമാൻ കെ.രഘുനാഥൻ അധ്യക്ഷനായി. എച്ച്.സലാം എം.എൽ.എ പി .കെ.സി അനുസ്മരണം നടത്തി. ഫാ. വർഗീസ് പ്ലാംപറമ്പിൽ, സി. ഷാംജി, എ .ഓമനക്കുട്ടൻ, ജി. ഷിബു, പി.അരുൺ കുമാർ, അഡ്വ.കരുമാടി ശശി, പ്രശാന്ത് എസ്.കുട്ടി തുടങ്ങിയവർ സംസാരിച്ചു.