കെ.ദാമോദരൻ അനുസ്മരണം
Friday 04 July 2025 2:03 AM IST
അമ്പലപ്പുഴ:കെ.കെ.കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. കുഞ്ചൻ സ്മാരക വൈസ്ചെയർമാൻ എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭരണ സമിതി അംഗം ജി. ഷിബു അദ്ധ്യക്ഷനായി. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ശാലിനി തോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗം ആർ.ബാബു, കെ.ദാമോദരൻ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ.ജയരാജ്, അനീഷ് പത്തിൽ ,ഗ്രന്ഥശാലാ പ്രസിഡൻ്റ് സി. ഷൈലേന്ദ്രൻ ,ഭരണ സമിതിയംഗം എൻ. രാജപ്പൻപിള്ള ,ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അംബുജാക്ഷൻ ,ജോയിന്റ് സെക്രട്ടറി സത്യൻ കരുമാടി, ആർ.രാഗേഷ്, സജീവ് എന്നിവർ സംസാരിച്ചു.