പെൻഷൻകാർ ധർണ നടത്തി
Friday 04 July 2025 1:03 AM IST
അമ്പലപ്പുഴ: കെ.എസ്.എസ്.പി.എ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി എ. സലിം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. ബി .രാഘവൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ വെള്ളൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കമലോൽഭവൻ, രാധാകൃഷ്ണൻ ബദരിക, പി .ഉണ്ണികൃഷ്ണൻ, സുഷമ മോഹൻദാസ്, എൻ.രമേശൻ, ശശികുമാർ ശ്രീശൈലം, യു.അഷറഫ്, പാറുക്കുട്ടിയമ്മ, എ.എസ് .തോമസ്, ഹഫീസ് മുഹമ്മദ്, കെ.ചന്ദ്രകുമാർ, ടി.ഓമന , ഗീത മോഹൻദാസ്, സുരേന്ദ്രൻ കരുമാടി, ഡി .ഭാർഗവൻ എന്നിവർ പ്രസംഗിച്ചു.