മൃഗങ്ങളുടെ ശസ്ത്രക്രിയക്കായി  മൊബൈൽ സർജറി യൂണിറ്റ്

Friday 04 July 2025 1:10 AM IST

ആലപ്പുഴ : മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റിന്റെ പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും തിരഞ്ഞെടുത്ത അഞ്ചു സ്ഥാപനങ്ങളിലുമാണ് നിലവിൽ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുക. വാഹനത്തിൽ രണ്ട് ഡോക്ടർമാർ, ഡ്രൈവർ കം അറ്റൻഡർ, ശസ്ത്രക്രിയാ ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനം. സർക്കാർ നിരക്കിൽ വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ മുൻകൂട്ടി അറിയിക്കുന്ന മുറയ്ക്ക് നടത്തിക്കൊടുക്കും.

യൂണിറ്റ് എത്തുന്ന ദിവസവും സ്ഥലങ്ങളും

 തിങ്കൾ : ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്

 ചൊവ്വ : മാവേലിക്കര വെറ്ററിനറി പോളി ക്ലിനിക്

 ബുധൻ : അമ്പലപ്പുഴ വെറ്ററിനറി ആശുപത്രി

 വ്യാഴം : പാണാവള്ളി വെറ്ററിനറി ഡിസ്‌പെന്‍സറി

 വെള്ളി : ആലപ്പുഴ ജില്ലാ മൃഗാശുപത്രി

 ശനി : മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക്

സേവനം ബുക്ക് ചെയ്യാൻ

1962 (ടോൾ ഫ്രീ)

സേവന നിരക്കുകൾ (രൂപയിൽ)

പ്രസവശസ്ത്രക്രിയ പശു/ എരുമ - 4000 ചെമ്മരിയാട്/ ആട്- 1450 പന്നി - 1400 പട്ടി - 4000 പൂച്ച - 2500

വന്ധ്യംകരണം

പശു/ എരുമ - 2000 ചെമ്മരിയാട്/ ആട്- 1000 പട്ടി - 1500 പൂച്ച - 750