ബി.ജെ.പി ജില്ലാ നേതൃയോഗം
Friday 04 July 2025 2:10 AM IST
ആലപ്പുഴ: ബി.ജെ.പി ജില്ലാ നേതൃയോഗം മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ.ഹരി ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികൾ പൊതുസമൂഹത്തിൽ തുറന്നുകാണിക്കണമെന്നും നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങളിൽ എല്ലാപ്രവർത്തകരും ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിൽ ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു .സംഘടനാ സെക്രട്ടറി സുരേഷ് ,ദേശിയ കൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ,ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ.പി.പരീക്ഷിത്ത് , അരുൺ അനിരുദ്ധൻ , വിമൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു