11.5 ലിറ്റർ മദ്യവുമായി പിടിയിൽ

Friday 04 July 2025 1:10 AM IST

ചേർത്തല: അനധികൃതമായി മദ്യം വിൽപ്പന നടത്തിയയാളെ പതിനൊന്നര ലിറ്റർ മദ്യവുമായി എക്‌സൈസ് ചേർത്തല സർക്കിൾ ഇൻസ്‌പെക്ടർ സി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാംവാർഡിൽ ചെറുവാരണം കൈതവളപ്പിൽ പ്രകാശനെ (60)ആണ് അറസ്റ്റ് ചെയ്തത്. മദ്യവിൽപ്പനയിൽ നിന്ന് പ്രകാശന് ലഭിച്ച 2,500 രൂപയും പിടിച്ചെടുത്തു. ഇൻസ്‌പെക്ടർ എൻ.ബാബു, അസി.ഇൻസ്‌പെക്ടർമാരായ പി.വിജയകുമാർ, കെ.പി.സജിമോൻ, പ്രിവന്റീവ് ഓഫീസർ എച്ച്.മുസ്തഫ,സിവിൽ ഓഫീസർ എസ്.ജിനു,ഡ്രൈവർ ഒസ്ബർട്ട് ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.