നിരോധിത പുകയില കച്ചവടം : ഒരാൾ പിടിയിൽ

Friday 04 July 2025 2:10 AM IST

ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. ആലപ്പുഴ പള്ളാത്തുരുത്തി വാർഡ് പുത്തൻവീട്ടിൽ ഷൗക്കത്ത് (59) ആണ് പിടിയിലായത്.

ആലപ്പുഴ കൊട്ടാരപ്പാലത്തിനു സമീപം നാലു വീലുള്ള വണ്ടിയിൽ ചായ, ലോട്ടറി കച്ചവടം നടത്തുന്നതിന്റെ മറവിലായിരുന്നു പുകയില ഉത്പന്നങ്ങളുടെ വില്പന. കൊട്ടാരപ്പാലത്തിനു സമീപം ബിനു ഗോമസിന്റെ വർക്ക് ഷോപ്പ് വളപ്പിലുള്ള വാഹനങ്ങളിലാണ് ഷൗക്കത്ത് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ശ്രീജിത്ത്, എസ്.ഐ എസ്.പി. വിനു. സീനിയർ സി.പി.ഒ എസ്. ദിലീഷ്, സി.പി.ഒ പി.ജെസീർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.