താഹസീൽദാർക്കെതിരെ ആക്രമണം: മഞ്ചേശ്വരം എം.എൽ.എയ്ക്ക് ശിക്ഷാ ഇളവ് 

Thursday 03 July 2025 10:22 PM IST

കാസർകോട്: തഹസിൽദാറെ ആക്രമിച്ച കേസിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫ് അടക്കമുള്ള മുസ്‌ലീംലീഗ് പ്രവർത്തകരായ പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷയിൽ ഇളവ് നൽകി കോടതി. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ( രണ്ട് )ഒന്നര വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ഇവർക്ക് വിധിച്ചത്. പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ച് ഇത് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയുമാക്കി കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ പ്രിയ ശിക്ഷ പരിമിതപ്പെടുത്തുകയായിരുന്നു.

എം.എൽ.എക്ക് പുറമെ യൂത്ത് ലീഗ് നേതാക്കളായ അബ്ദുല്ല കജെ, ബഷീർ കനില, അബ്ദുൽ ഖാദർ എന്നിവർക്കാണ് ശിക്ഷ ലഭിച്ചിരുന്നത്,.2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കലിനിടെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന ഡെപ്യുട്ടി തഹസിൽദാർ എ ദാമോദരന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.