ലോഗോ ക്ഷണിച്ചു
Friday 04 July 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം ലോഗോ തയ്യാറാക്കി അയക്കാൻ അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും. കർണ്ണാടക സംഗീത പാരമ്പര്യം, കേരളീയ സംഗീതപാരമ്പര്യം, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ഗുരുവായൂർ ക്ഷേത്രം എന്നിവ ലോഗോയിൽ ഉൾകൊള്ളണം. ഒരു നിറത്തിലോ ബഹുവർണ്ണത്തിലോ എ4 സൈസ് പേപ്പറിൽ തയ്യാറാക്കാം. ലോഗോ 300 പിക്‌സൽ റസല്യൂഷനിൽ പി.ഡി.എഫ് ഫോർമാറ്റിൽ ഇ മെയിൽ,തപാൽ, കൊറിയർ സർവീസ് വഴിയും അയക്കാം. കവറിന് പുറത്ത് 'ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ലോഗോ മത്സരം 2025 ' എന്ന് രേഖപ്പെടുത്തണം. അഡ്മിനിസ്‌ട്രേറ്റർ ഗുരുവായൂർ ദേവസ്വം ശ്രീപദ്മം ഗുരുവായൂർ പി.ഒ തൃശൂർ 680101. അവസാന തീയതി ജൂലൈ 15 വൈകിട്ട് 5 മണി. Email: devaswom.guruvayur@gmail.com ഫോൺ: 04872556335.