നിപ്മറിൽ കെയർ ക്യാമ്പ് രജിസ്‌ട്രേഷൻ

Friday 04 July 2025 12:00 AM IST

കല്ലേറ്റുംകര: നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) സ്ഥാപകൻ എൻ.കെ. ജോർജിന്റെ ഓർമ്മ ദിനത്തോട് അനുബന്ധിച്ച് കെയർ ക്യാമ്പ് സംഘടിപ്പിക്കുന്നു. കെയർ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഡെവലപ്‌മെന്റൽ പീഡിയാട്രിഷ്യൻ, ഫിസിയാട്രിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, പീഡിയാട്രിക് ഡെന്റിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കോമ്പ്രിഹെൻസീവ് അസസ്‌മെന്റ് റിവ്യൂ ആൻഡ് ഇവാല്യുവേഷൻ (കെയർ) ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഓരോ കുട്ടികളെയും പ്രത്യേകം പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകുകയെന്നതാണ് ലക്ഷ്യം. ഓഗസ്റ്റ് ഒന്നിന് നിപ്മറിൽ വച്ചാണ് ക്യാമ്പ്. രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പർ: 9288099587.