ബി.ജെ.പി ധർണ നടത്തി

Friday 04 July 2025 12:00 AM IST

കൊടുങ്ങല്ലൂർ: ബി.ജെ.പി കീഴ്ത്തളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേത്തല വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. മേത്തല വില്ലേജ് ഓഫീസ് പരിധിയിൽ ഓൺലൈൻ കരം അടച്ച രസീതിന് പകരം കാളവണ്ടി യുഗത്തിലെ കൈ എഴുത്ത് രസീതാണ് നൽകുന്നതെന്നും ഇതുമൂലം വില്ലേജ് ഓഫീസ് പരിധിയിലെ രോഗികൾക്കും വിദ്യാർത്ഥികൾക്കും കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ നിഷേധിക്കപ്പെടുകയാണെന്നും ആരോപിച്ചാണ് ധർണ. ബി.ജെ.പി സൗത്ത് ജില്ലാ ജന: സെക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.ആർ.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ശിവറാം, പ്രജീഷ് ചള്ളിയിൽ, ടി.എസ്.സജീവൻ, കെ.എ. സുനിൽകുമാർ, ലിബൻ രാജ്, കെ.ആർ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.