പുളിയ്ക്കൽ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ

Friday 04 July 2025 4:29 AM IST

മുഹമ്മ: മണ്ണഞ്ചേരി കാവുങ്കൽ പുളിയ്ക്കൽ ശ്രീ ഇളംകാവ് ശിവക്ഷേത്രത്തിൽ മഹാദേവന്റെ ധ്വജപ്രതിഷ്ഠ ജയതുളസീധരൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി കൊക്കോതമംഗലം കരിയിൽ അരുൺ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. ദേവസ്വം വൈസ് പ്രസിഡന്റ് മംഗളപുരം വി. ഡി.പ്രസാദാണ് മഹാദേവന് ധ്വജം സമർപ്പിച്ചത്. ദേവസ്വം പ്രസിഡന്റ് പി. എം. രഘുവരൻ പുളിയ്ക്കൽ , ദേവസ്വം സെക്രട്ടറി സി. എസ്. മനോഹരൻ പുളിയ്ക്കൽ ചിറ, ട്രഷറർ പ്രശാന്ത് കോഴികുളങ്ങര , കണ്ണൻ പുളിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.