ശതനാരായണം' പുരസ്‌കാരം
Friday 04 July 2025 12:00 AM IST
തൃശൂർ: ഒരുവർഷമായി 'ശതനാരായണം' എന്ന പേരിൽ നടന്നുവരുന്ന കുഴൂർ നാരായണമാരാരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന യോഗം ആഗസ്റ്റ് ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്ത്രിപത്രവും അടങ്ങുന്ന 'ശതനാരായണം' പുരസ്‌കാരം വാദ്യകലാകാരൻ മടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമ്മാനിക്കും. 2024 മേയ് മാസം ആരംഭിച്ച ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളായി കലാലോകത്തെ പ്രതിഭകൾക്ക് പുരസ്‌കാരം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനവർ മധു വാരണാട്ട്, ചെയർമാൻ പി.ജി. സത്യപാലൻ, കണ്ണൻ മാധവൻ, ശ്രീജിത്ത് പെരുമ്പിള്ളി, ശ്രീരാജ് വാരണാട്ട് എന്നിവർ പങ്കെടുത്തു.