ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂൾ

Friday 04 July 2025 1:39 AM IST

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന 10-ാമത് നാഷണൽ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ചെങ്കൽ സായി കൃഷ്ണയിലെ വിദ്യാർത്ഥികളും പങ്കെടുത്തു.ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് ശ്രേയസ്,ശ്രീശാന്ത് എന്നിവരാണ് പങ്കെടുത്തത്.പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേ വിഭാഗത്തിൽ ശ്രേയസ് വെള്ളിമെഡൽ കരസ്ഥമാക്കി.ടീം സ്പീഡ് വിഭാഗത്തിൽ വെള്ളിയും ഇന്റിടുവൽ വിഭാഗത്തിൽ വെങ്കലവും ശ്രീശാന്ത് കരസ്ഥമാക്കി.കേരള ടീമിന് ആകെ 7 മെഡലുകളാണ് ലഭിച്ചത്. മാനേജർ മോഹനൻ കുമാർ,അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ,പ്രിൻസിപ്പൽ രേണുക എന്നിവർ വിജയികളെ അനുമോദിച്ചു.