കോൾപടവ് സഹകരണ സംഘം ധർണ
Friday 04 July 2025 12:00 AM IST
തൃശൂർ: കോൾപടവിലെ കൊയ്ത്തു കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും നെല്ല് വില ലഭിക്കാൻ നടപടിയില്ലെന്ന് ആരോപിച്ച് പുല്ലഴി കോൾപടവ് സംരക്ഷണ സമിതി കോൾപടവ് സഹകരണ സംഘം ഓഫീസിന് മുൻപിൽ ധർണ നടത്തി. സംഘത്തിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഒരു രൂപ പോലും കർഷകരുടെ വായ്പാ കുടിശികയില്ലാത്ത സംഘത്തെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം രണ്ട് കോടി ബാദ്ധ്യതയിൽ എത്തിച്ചുവെന്ന് ഇവർ കുറ്റപ്പെടുത്തി. കൗൺസിലർ കെ.രാമനാ ഥൻ ഉദ്ഘാടനം ചെയ്തു. ലീലാകരൻ തിയ്യാടി അദ്ധ്യക്ഷത വഹിച്ചു. വിനോദ് പൊറ്റേക്കാട്ട്, കെ. വി.ശ്രീനിവാസൻ, കെ.ഡി.ജോയ്, ചന്ദ്രൻ ആലാട്ട്, ഷാജു, അരണക്കൽ കുട്ടൻ, ബാബു വാക്കാടൻ എന്നിവർ പ്രസംഗിച്ചു.