സ്മാരകം ജനകീയ കമ്മിറ്റിയെ ഏൽപിക്കണം

Friday 04 July 2025 12:00 AM IST

തൃശൂർ: മുണ്ടശ്ശേരി സ്മാരകം ജനകീയ കമ്മിറ്റിയെ ഏൽപിക്കാൻ സർക്കാർ ഇടപെടണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ അനുവദിച്ച സ്ഥലത്ത് അദ്ധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പണം പിരിച്ച് നിർമ്മിച്ച കെട്ടിടം ജനകീയ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു. ധാരാളം പൊതുപരിപാടികളും സ്മാരകത്തിന്റെ പേരിൽ നടന്നിരുന്നു. ഇപ്പോൾ ഈ സ്ഥാപനം ചിലരുടെ സ്വകാര്യ സ്വത്തായി മാറിയിരിക്കുകയാണ്. വ്യക്തികൾക്ക് ധനസമാഹരണത്തിനുള്ള മാർഗ്ഗമായി സ്മാരകമന്ദിരം അധ:പതിച്ചു. സർക്കാർ ഇടപെട്ട് ഈ സ്ഥാപനത്തെ ജനകീയ ഭരണ സമിതിയുടെ കീഴിൽ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ഡോ.സി. രാവുണ്ണി, ജില്ലാ സെക്രട്ടറി ഡോ.എം.എൻ. വിനയകുമാർ എന്നിവർ പങ്കെടുത്തു.