പ്രോജക്ടുകളുടെ ഉദ്ഘാടനം
Friday 04 July 2025 1:44 AM IST
തിരുവനന്തപുരം:ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.പെഗാസിസ് ക്ലബ് റിജിയൺ 18 സോൺ എയുടെ സഹകരണത്തോടെ പേയാട് കണ്ണശ മിഷൻ സ്കൂളിൽ നടത്തിയ ചടങ്ങിൽ സുമൻചന്ദ്ര അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ആനന്ദ കണ്ണശ,ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജെയി.സി.ജോബ്,ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ എൻജിനിയർ അനിൽകുമാർ,സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വി.ബിജു,അജിത്.ജി.നായർ,അഡ്വ.ഗോപിനാഥ്,സനിൽകുമാർ,ആരിഫ്,സ്കൂൾ ഹെഡ്മിസ്ട്രസ് റിൻസി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് അനൂപ് എന്നിവർ പങ്കെടുത്തു.