ജമന്തി കൃഷിയുമായി അദാനി ഫൗണ്ടേഷൻ
Friday 04 July 2025 1:47 AM IST
വിഴിഞ്ഞം: അദാനി ഫൗണ്ടേഷനും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജമന്തിക്കൃഷിയുടെ നടീൽ ഉദ്ഘാടനം വിഴിഞ്ഞം കൃഷി ഓഫീസർ ഷാജി,അദാനി ഫൗണ്ടേഷൻ ഓഫീസർമാരായ ജോർജ് സെൻ.പി.ടി,വിനോദ്,കർമ്മസേന പ്രസിഡന്റ് ശശികല എന്നിവർ ചേർന്ന് നിർവഹിച്ചു. മുക്കോല ഫാം സ്‌കൂളിലെ ഒരേക്കർ സ്ഥലത്താണ് കൃഷി. അദാനി ഫൗണ്ടേഷന്റെ മൂന്ന് ലക്ഷത്തോളം രൂപ ചെലവിലാണ് പദ്ധതി. വനിതാ കാർഷിക കർമ്മസേനയാണ് കൃഷിയും പരിചരണവും നടത്തുക. അദാനി ഫൗണ്ടേഷന്റെ രാകേഷ് നായരാണ് മേൽനോട്ടം വഹിക്കുന്നത്.