ഏകദിന പരിശീലന പരിപാടി

Friday 04 July 2025 1:48 AM IST

തിരുവനന്തപുരം:കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും പരിസ്ഥിതി വിവരണ കേന്ദ്രമായ ഇ.ഐ.എ.സി.പിയും സംയുക്തമായി ജില്ലയിലെ കുടുംബശ്രീ ബാലസഭയ്ക്ക് കീഴിലുള്ള റിസോഴ്‌സ് പേഴ്‌സൺമാർക്ക് ശാസ്ത്ര-പരിസ്ഥിതി വിഷയങ്ങളിൽ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.പട്ടം ശാസ്ത്ര ഭവനിലെ സെമിനാർ ഹാളിൽ നടന്ന ഏകദിന പരിശീലന പരിപാടി കെ.എസ്.സി.എസ്.ടി.എ മെമ്പർ സെക്രട്ടറി പ്രൊഫ.എ.സാബു ഉദ്ഘാടനം ചെയ്തു.ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ രമേശ്.ജി,മുൻ എൺവയൺമെന്റൽ എൻജിനീയറായ ദിലീപ് കുമാർ,ഡോ.ഷീല.എ.മോസസ് (മുൻ മെമ്പർ സെക്രട്ടറി,മലിനീകരണ നിയന്ത്രണ ബോർഡ്), ഡോ.പി.ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.