യുവാവിന്റെ കൈകൾ അടിച്ചൊടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

Friday 04 July 2025 12:50 AM IST

പത്തനാപുരം: വെഞ്ചേമ്പിൽ വീട്ടിൽ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് യുവാവിന്റെ കൈകൾ അടിച്ചൊടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കരവാളൂർ വെഞ്ചേമ്പ് രഞ്ജിത് ഭവനിൽ രഞ്ജിത് (36), ശ്രീകുമാർ (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കരവാളൂർ വെഞ്ചേമ്പ് മൂഴിയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ സേതു (32) വിനാണ് മർദനമേറ്റത്. ഇക്കഴിഞ്ഞ ജൂൺ 16-നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സേതു പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ രാത്രി വെഞ്ചേമ്പിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എസ്.എച്ച്.ഒ ടി.രാജേഷ്‌കുമാർ അറിയിച്ചു. വഴിത്തർക്കത്തെ തുടർന്നുള്ള മുൻവൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.