ലഹരിക്കെതിരെ ബോധവത്കരണം
Friday 04 July 2025 12:48 AM IST
വിഴിഞ്ഞം: ലഹരിക്കെതിരെ ബോധവത്കരണം സംഘടിപ്പിച്ചു.സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം ജനമൈത്രി പൊലീസ്,ആന്റി നർക്കോട്ടിക് ക്ലബ് എന്നിവയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം.വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലെ 23 സ്‌കൂളുകളെ ഉൾക്കൊള്ളിച്ചാണ് സംഘടിപ്പിച്ചത്.മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഫോർട്ട് എ.സി എൻ.ഷിബു,വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ്, ജനമൈത്രി പൊലീസ് നോഡൽ ഓഫീസർ നസീർ,വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് നന്ദു, മുക്കോലമോഹനൻ,പ്രീതാ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.