പുസ്തകപ്രകാശനം
Friday 04 July 2025 12:50 AM IST
തിരുവനന്തപുരം: 'ഇന്ത്യൻ കർഷക വികസനത്തിന്റെ ഭാവി സാദ്ധ്യതകൾ’ എന്ന പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ അനു.എസ്.നായർ പ്രകാശനം ചെയ്തു.മഹാത്മാഗാന്ധി കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിനുകുമാർ.ബി.ജെയും ഗവേഷക വിദ്യാർത്ഥികളും ചേർന്ന് പ്രസിദ്ധീകരിക്കുന്ന ആറാമത്തെ പുസ്തകമാണിത്. കേരള സർവകലാശാല ലൈബ്രേറിയൻ അനിൽകുമാർ.ആർ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ.ആനന്ദകുമാർ.വി.എം ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ.ശ്യാംലാൽ.ജി.എസ്, ഡോ.ദിലീപ്.എ.എസ്, ഡോ.സജിത് കുമാർ.എസ്,ഡോ.ബിനുകുമാർ.ബി.ജെ തുടങ്ങിയവർ പങ്കെടുത്തു.കാർഷികമേഖലയിലെ വെല്ലുവിളികൾ, സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ എന്നിവ ചർച്ച ചെയ്യുന്ന വിദഗ്ദ്ധരുടെ ഇരുപത്തിരണ്ട് ലേഖനങ്ങളാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്.