മോദി ഘാന പാർലമെന്റിൽ, ഇന്ത്യയിൽ ജനാധിപത്യം ആഴമേറിയത്: പ്രധാനമന്ത്രി

Friday 04 July 2025 12:08 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ലെന്നും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2,500ഓളം രാഷ്‌ട്രീയ പാർട്ടികളുണ്ടെന്ന മോദിയുടെ പ്രസ്‌താവനയിൽ ഘാന എം.പിമാർക്ക് അദ്‌ഭുതമായി. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഘാന പാർലമെന്റിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗമാണിത്.

ഇന്ത്യയിൽ 2,500ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന് പറഞ്ഞപ്പോൾ ഘാന പാർലമെന്റ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പലരും ആശ്ചര്യപ്പെട്ടതു കണ്ട് പ്രധാനമന്ത്രി കണക്ക് ആവർത്തിച്ചു: ശരിയാണ് 2,500 പാർട്ടികൾ. 20 വ്യത്യസ്‌ത പാർട്ടികളാണ് വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നതെന്നും ഇന്ത്യയിൽ 22 ഔദ്യോഗിക ആയിരത്തോളം വകഭേദങ്ങളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഞങ്ങൾക്ക് ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ല; ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള നമ്മുടെ അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണ്. എല്ലാ ദിശകളിൽ നിന്നും നല്ല ചിന്തകൾ സ്വീകരിക്കുന്ന തുറന്ന മനസാണ് ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സ്പീക്കർ ആൽബൻ കിംഗ്‌സ്‌ഫോർഡ് സുമന ബാഗ്‌ബിന്റെ അദ്ധ്യക്ഷതയിൽ ഘാന എംപിമാരും ഇരു രാജ്യങ്ങളിലെയും വിശിഷ്ടാതിഥികളും പങ്കെടുത്തു.

ഇന്നലെ രാവിലെ,മോദി അക്രയിലെ ക്വാമെ എൻക്രുമ മെമ്മോറിയൽ പാർക്ക് സന്ദർശിച്ച് ഘാന സ്ഥാപക പ്രസിഡന്റ് ഡോ. ക്വാമെ എൻക്രുമയ്ക്ക് പുഷ്പാർച്ചന നടത്തി. രണ്ടു ദിവസത്തെ ഘാന സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ഇന്നലെ രാത്രിയോടെ ട്രിനിഡാഡ്-ടൊബാഗോ തലസ്ഥാനമായ പോർട്ട് ഓഫ് സ്‌പെയിനിലെത്തി.

യു.​പി.ഐ സേ​വ​നം

യു.​പി.​ഐ​ ​സേ​വ​നം​ ​ഘാ​ന​യി​ലും​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​നം,​വ്യാ​പാ​രം,​സു​ര​ക്ഷ,​ആ​രോ​ഗ്യം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​സ​ഹ​ക​ര​ണം​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നും​ ​ഘാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡ്ര​മാ​നി​ ​മ​ഹാ​മ​യു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​മോ​ദി​ ​പ​റ​ഞ്ഞു. ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ഉ​ഭ​യ​ക​ക്ഷി​ ​വ്യാ​പാ​രം​ ​ഇ​ര​ട്ടി​യാ​ക്കും.​ ​ഘാ​ന​യ്ക്കു​ള്ള​ ​ഐ.​ടി.​ഇ.​സി,​ഐ.​സി.​സി.​ആ​ർ​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ളും​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​കേ​ന്ദ്രം​ ​സ്ഥാ​പി​ക്കും.​ ​ജ​ൻ​ ​ഔ​ഷ​ധി​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​വ​ഴി​ ​ഘാ​ന​യി​ൽ​ ​മ​രു​ന്നു​ക​ൾ​ ​വി​ല​ക്കു​റ​വി​ൽ​ ​ല​ഭ്യ​മാ​ക്കും. വാ​ക്‌​സി​ൻ​ ​ഉ​ത്പാ​ദ​ന​ത്തി​ലും​ ​ഇ​ന്ത്യ​ ​സ​ഹ​ക​രി​ക്കും.​ ​സാ​യു​ധ​ ​സേ​നാ​ ​പ​രി​ശീ​ല​നം,​സ​മു​ദ്ര​ ​സു​ര​ക്ഷ,​സൈ​ബ​ർ​ ​സു​ര​ക്ഷ,​ധാ​തു​ ​പ​ര്യ​വേ​ക്ഷ​ണം​ ​എ​ന്നി​വ​യി​ലും​ ​സ​ഹ​ക​ര​ണ​മു​ണ്ടാ​കും.​ ​ജൂ​ബി​ലി​ ​ഹൗ​സി​ൽ​ ​ന​ട​ന്ന​ ​കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ര​സ്പ​രം​ ​താ​ത്പ​ര്യ​മു​ള്ള​ ​ആ​ഗോ​ള​ ​വി​ഷ​യ​ങ്ങ​ൾ​ ​ഇ​രു​നേ​താ​ക്ക​ളും​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ​പ്ര​സി​ഡ​ന്റ് ​മ​ഹാ​മ​ ​ന​ൽ​കി​യ​ ​പി​ന്തു​ണ​യ്ക്കും​ ​ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ​ ​ആ​ഗോ​ള​ ​പോ​രാ​ട്ടം​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​ഇ​രു​ ​വി​ഭാ​ഗ​വും​ ​സ​മ്മ​തി​ച്ചു.​ ​ഇ​രു​ ​നേ​താ​ക്ക​ളു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​നാ​ല് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ​ ​ഒ​പ്പി​ട്ടു.

ദേ​ശീ​യ​ ​ബ​ഹു​മ​തിയും

ഘാ​ന​യു​ടെ​ ​ദേ​ശീ​യ​ ​ബ​ഹു​മ​തി​യാ​യ​ ​'​ഓ​ഫീ​സ​ർ​ ​ഒ​ഫ് ​ദി​ ​ഓ​ർ​ഡ​ർ​ ​ഒ​ഫ് ​ദി​ ​സ്റ്റാ​ർ​ ​ഒ​ഫ് ​ഘാ​ന​'​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഏ​റ്റു​വാ​ങ്ങി.​ ​ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​ഔ​ദ്യോ​ഗി​ക​ ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് ​ഘാ​ന​ ​പ്ര​സി​ഡ​ന്റ് ​ജോ​ൺ​ ​ഡ്ര​മാ​നി​ ​മ​ഹാ​മ​യാ​ണ് ​ബ​ഹു​മ​തി​ ​സ​മ്മാ​നി​ച്ച​ത്.​ 2016​ ​മു​ത​ലി​ങ്ങോ​ട്ട് ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ക്ക് ​ല​ഭി​ക്കു​ന്ന​ 34​-ാം​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​പു​ര​സ്‌​കാ​ര​മാ​ണി​ത്. 140​ ​കോ​ടി​ ​ഇ​ന്ത്യ​ക്കാ​ർ​ക്കു​ ​വേ​ണ്ടി​യാ​ണ് ​ബ​ഹു​മ​തി​ ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ൻ​ ​സാം​സ്കാ​രം,​വൈ​വി​ധ്യം,​യു​വാ​ക്ക​ളു​ടെ​ ​അ​ഭി​ലാ​ഷ​ങ്ങ​ൾ,​ഘാ​ന​യും​ ​ഇ​ന്ത്യ​യും​ ​ത​മ്മി​ലു​ള്ള​ ​ച​രി​ത്ര​പ​ര​മാ​യ​ ​ബ​ന്ധ​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്ക് ​ബ​ഹു​മ​തി​ ​സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സ​വി​ശേ​ഷ​ ​ആ​ദ​ര​വി​ന് ​ഘാ​ന​യി​ലെ​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സ​ർ​ക്കാ​രി​നും​ ​അ​ദ്ദേ​ഹം​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​ബ​ഹു​മ​തി​ ​ല​ഭി​ച്ച​തി​നാ​ൽ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​സൗ​ഹൃ​ദ​വും​ ​ഉ​ഭ​യ​ക​ക്ഷി​ ​ബ​ന്ധ​വും​ ​കൂ​ടു​ത​ൽ​ ​ആ​ഴ​ത്തി​ലാ​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ത​നി​ക്കു​ണ്ട്.​ ​ത​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​സ​ന്ദ​ർ​ശ​നം​ ​ഇ​ന്ത്യ​-​ഘാ​ന​ ​ബ​ന്ധ​ങ്ങ​ളി​ൽ​ ​പു​തി​യ​ ​അ​ദ്ധ്യാ​യം​ ​കു​റി​ക്കു​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.