ആളൂരിൽ സ്‌കൂട്ടർ മോഷണം: പ്രതി റിമാൻഡിൽ
Friday 04 July 2025 1:35 AM IST
ആളൂർ: കുഴിക്കാട്ടുശ്ശേരി മഷിക്കുളം ഭാഗത്ത് നിന്നും സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു (26) റിമാൻഡിൽ. 15ഓളം മോഷണകേസുകളിലെ പ്രതിയായ റിജുവിനെ ആളൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൊബൈൽ, ബൈക്ക് മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ റിജുവിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ആറും മാളയിൽ രണ്ടും വിവിധ സ്റ്റേഷനുകളിൽ മറ്റ് കേസുകളുമുണ്ട്. ഇൻസ്‌പെക്ടർ ബി.ഷാജിമോൻ, എസ്.ഐ.സുരേന്ദ്രൻ, പ്രൊബേഷൻ എസ്.ഐ.ജിഷ്ണു, സിവിൽ പൊലീസ് ഓഫീസർമാരായ ആഷിക്, അനീഷ്, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.