വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻശ്രമിച്ച ബംഗ്ളാദേശ് പൗരൻ പിടിയിൽ

Friday 04 July 2025 1:46 AM IST

ശംഖുംമുഖം: വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാനെത്തിയ ബംഗ്ളാദേശ് പൗരൻ പിടിയിൽ. ബംഗ്ളാദേശ് സ്വദേശിയായ സുമൻചൗധരിയാണ് (29) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ പരശോധനയ്ക്കിടെ പിടിയിലായത്.ബംഗ്ളാദേശിൽ നിന്ന് വെസ്റ്റ് ത്രിപുരയിൽ എത്തിയ ഇയാൾ, 2024ൽ ത്രിപുരയിലെ വ്യാജപാസ്‌പോർട്ട് എടുത്ത് നൽകുന്ന സംഘങ്ങൾ വഴി ത്രിപുര സ്വദേശിയാണെന്നുള്ള രേഖകൾ കാണിച്ച് വ്യാജപാസ്‌പോർട്ട് സംഘടിപ്പിച്ചിരുന്നു.ഈ പാസ്‌പോർട്ടുമായി ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പോകുന്ന എയർഇന്ത്യ എക്സ്‌പ്രസിൽ പോകാൻ എത്തിയതായിരുന്നു.എമിഗ്രേഷൻ പരിശോധന നടത്തുന്നതിനിടെ കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പാസ്‌പോർട്ട് വ്യാജമാണെന്ന് കണ്ടത്തിയത്.തുടർന്ന് തുടർ നടപടികൾക്കായി ഇയാളെ വലിയതുറ പൊലീസിന് കൈമാറി.