ഫാർമസി കൗൺ. മേധാവിക്കെതിരെ കൈക്കൂലി ആരോപണം
Friday 04 July 2025 1:05 AM IST
അഹമ്മദാബാദ്: ഫാർമസി കോളേജുകൾക്ക് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയത് അടക്കം അഴിമതി ആരോപണങ്ങൾ നേരിടുന്ന ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ (പി.സി.ഐ) പ്രസിഡന്റ് മോണ്ടു പട്ടേലിന്റെ ഗുജറാത്ത് സുണ്ടലിലെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ ചില ഫാർമസി കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഓഫീസും വസതിയും കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഗുജറാത്ത് പബ്ലിക് സർവീസ് കമ്മിഷനിൽ ക്രമക്കേടു കാട്ടി കൂട്ടാളികളെ പി.സി.ഐയിലെ ഉന്നത തസ്തികകളിൽ നിയമിക്കാൻ ശ്രമിച്ചെന്ന ആരോപണവുമുണ്ട്.