കനത്ത മഴ: അജ്മീർ ദർഗയുടെ ഭാഗം ഇടിഞ്ഞുവീണു
Friday 04 July 2025 1:15 AM IST
ലക്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. ആളപായമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെയ്ത മഴയിലാണിത്. ചോട്ടി ഉർസ് ഉത്സവം നടക്കുന്നതിനാൽ വൻ തിരക്കാണ് ഇവിടെ. ഇതിനാൽ ആളുകളുടെ സുരക്ഷയിൽ വലിയ ആശങ്കയുയർന്നിട്ടുണ്ട്. കനത്ത മഴയാണ് കെട്ടിടത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടിയത്.
കേന്ദ്രസർക്കാറിന്റെ അനാസ്ഥയാണ് ചരിത്രപ്രധാനമായ മതതീർത്ഥാടന കേന്ദ്രത്തിന്റെ നാശത്തിലേക്ക് നയിച്ചതെന്ന് ദർഗ ഖാദിം കമ്മിറ്റി കുറ്റപ്പെടുത്തി. അതിനിടെ,കെട്ടിടത്തിന് ഘടനപരമായ ചില പ്രശ്നങ്ങളുണ്ടെന്ന് നസീം മുഹമ്മദ് ബിലാൽ ഖാൻ സമ്മതിച്ചു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഖാദിമുകളുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.