ബാലിയിൽ ബോട്ട് മുങ്ങി 6 മരണം
Friday 04 July 2025 7:14 AM IST
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലി തീരത്ത് കടലിൽ ബോട്ട് മുങ്ങി 6 പേർ മരിച്ചു. 28 പേരെ കാണാതായി. 31 പേരെ രക്ഷിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20നായിരുന്നു സംഭവം. 53 യാത്രക്കാരും 12 ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരിൽ വിദേശികളില്ലെന്ന് ഗതാഗത മന്ത്രാലയം പറഞ്ഞു. ബോട്ടിൽ പരിധിയിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. കിഴക്കൻ ജാവയിലെ ബാൻയുവാംഗിയിൽ നിന്ന് വരികയായിരുന്നു ബോട്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.