ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു
Saturday 05 July 2025 12:13 AM IST
തൃശൂർ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ശോഭാസുബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ്, അഡ്വ. സുഷിൽ ഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം സി.വിയ. വിമൽ, ഒ. ശ്രീകൃഷ്ണൻ, മഹേഷ് കാർത്തികേയൻ, യദുകൃഷ്ണൻ, സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.