കരുമത്രയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം
Saturday 05 July 2025 12:19 AM IST
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കരുമത്രയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. നിരവധി മരങ്ങൾ കടപഴകി വീണു. വീട് ഭാഗികമായി തകർന്നു. മങ്കര സ്വദേശിനി വാസന്തിയുടെ പുരയിടത്തിലെ തേക്കുമരം അയൽവാസി കുരിശിങ്കൽ ജോണിയുടെ വീടിന് മുകളിലേക്ക് മറിഞ്ഞുവീണു. രണ്ട് വൈദ്യുതി തൂണുകൾ നിലംപൊത്തി വൈദ്യുതി നിലച്ചു. ഇട്ടിപ്പറമ്പിൽ ഷംസുദ്ദീന്റെ പുരയിടത്തിലെ രണ്ട് തേക്കുകളും ചെറുവത്തൂർ തോമസിന്റെ പറമ്പിലെ തെങ്ങും കടപുഴകിവീണു. ഗതാഗത തടസവുമുണ്ടായി. വീട്ടുമതിലുകൾ തകർന്നു. പഞ്ചായത്ത് അംഗം ഐശ്വര്യ ഉണ്ണിയുടെ നേതൃത്വത്തിൽ നാട്ടുകാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.