ടോഗ്‌സിക്കോൺ 12 മുതൽ തൃശൂരിൽ

Saturday 05 July 2025 12:45 AM IST

തൃശൂർ: ഹയാത്ത് റീജൻസിയിൽ 12,13 തീയതികളിൽ ഗൈനക്കോളജി വിദഗ്ദ്ധരുടെ 15-ാം അന്തർദേശീയ സമ്മേളനം ടോഗ്‌സിക്കോൺ- 25 നടക്കും. ഗൈനക് ഡോക്ടർമാരുടെ സംഘടനയായ തൃശൂർ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയും റോയൽ കോളജ് ഒഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വന്ധ്യതാ ചികിത്സ, ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം എന്നീ മേഖലകളിലെ 500 ഓളം ഡോക്ടർമാർ കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമായി പങ്കെടുക്കും. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 40 സ്റ്റാളുകളും ഇതോടനുബന്ധിച്ച് ഉണ്ടാകും.