ഡോ. ജോൺ മത്തായി സെന്ററിൽ എം.സി.എ സീറ്റൊഴിവ്

Saturday 05 July 2025 12:52 AM IST

തൃശൂർ: അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫൊർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി) അദ്ധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി - ഒൻപത്, എസ്.ടി - രണ്ട്, ഇ.ഡബ്ല്യൂ.എസ് - ആറ്, മുസ്‌ലിം - മൂന്ന്, ഇ.ടി.ബി - മൂന്ന്, എൽ.സി - ഒന്ന്, ഒ.ബി.എച്ച് - ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലായ് ഏഴിന് വൈകീട്ട് മൂന്ന് വരെ ഡോ. ജോൺ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയിൽ പ്രവേശനത്തിനായി ഹാജരാക്കാം. ഫോൺ: 9526146452, 9539833728.