ജില്ലാ ആസൂത്രണ സമിതി യോഗം
Saturday 05 July 2025 12:42 AM IST
തൃശൂർ: ഹെൽത്ത് ഗ്രാന്റ് സ്പിൽ ഓവറായി ഉൾപ്പെടുത്തിയ 40 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർപറേഷനുകൾ, മുൻസിപ്പാലിറ്റികൾ എന്നിവയുടെ 2025- 26 വർഷത്തെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഭേദഗതികൾക്കും അംഗീകാരം നൽകി. ഭിന്നശേഷിക്കാരുടെ ഡാറ്റ കൃത്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ഭിന്നശേഷിക്കാർക്കുള്ള സ്‌കോളർഷിപ്പ് അതത് വർഷങ്ങളിൽ തന്നെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്താനും ആസൂത്രണ സമിതി നിർദ്ദേശം നൽകി. കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് കെ. വിദ്യ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.