അലക്സ് കുണ്ടറ
കുണ്ടറ: കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പേരയം മുളവന പുത്തൻവിളയിൽ അലക്സ് കുണ്ടറ (76) നിര്യാതനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മുതൽ പേരയത്തെ ഭവനത്തിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് 4.30ന് കരിക്കുഴി കർമ്മലഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല്ല അലക്സ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: അഡ്വ. അരുൺ അലക്സ് (ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം), ഡോ. അനില അലക്സ് (സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ്, കോഴിക്കോട്), അലൻ.എ.മാഴ്സൽ (അസി. മാനേജർ, ഇന്ത്യൻ ബാങ്ക്, കൊല്ലം). മരുമക്കൾ: അരുൺ അലോഷ്യസ് (പ്രിൻസിപ്പൽ, ജി.ആർ.എഫ്.ടി എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ്, ബേപ്പൂർ, കോഴിക്കോട്), അഡ്വ. സ്റ്റെഫി മേരി (ട്രാൻസിലേറ്റർ, കേരള ഹൈക്കോടതി).