മുക്കുപണ്ടം തട്ടിപ്പ് : മൂന്നു പ്രതികൾ കൂടി പിടിയിൽ

Saturday 05 July 2025 1:01 AM IST

അമ്പലപ്പുഴ: ബാങ്കിൽ മുക്കു പണ്ടം പണയം വെച്ച് ഒന്നരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പ്രതികളുടെ കൂടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്പലപ്പുഴയിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറവൻതോട് കിഴക്കുവശം പുത്തൻപറമ്പ് വീട്ടിൽ അഖിൽ ( 32), ചെട്ടികുളങ്ങര പഞ്ചായത്ത് കൈതവളപ്പ് കരയിൽ ചെട്ടികുളങ്ങ ചെട്ടികുളങ്ങര അമ്പലത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപം ദേവി കൃപ വീട്ടിൽ ശ്രീകുമാർ ( 33), എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വെങ്ങോല പഞ്ചായത്ത് രണ്ടാം വാർഡ് കോഞ്ഞാശ്ശേരി മുക്കുറ്റി പറമ്പിൽ വീട്ടിൽ പരീത് കുഞ്ഞ് ( 51) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഖിൽ, ശ്രീകുമാർ എന്നിവർ സ്ഥാപനത്തിലെ ജീവനക്കാരാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ന്യൂമാൻ എസ് അറിയിച്ചു.