ദിലീപ് ഷോയുമായി ഭ.ഭ.ബ, ടീസർ
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാ കഥാപാത്രമാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ. ബ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മാസ് കോമഡി എന്റർടെയ്നറായാണ് ഭ. ഭ. ബ എന്ന് ടീസർ അടയാളപ്പെടുത്തുന്നു. മാസ് ലുക്കിൽ ആണ് ദിലീപും. ക്ളീൻ ഷേവിൽ വേറിട്ട ലുക്കിൽ ആണ് വിനീത്. രസകരമായ എൻട്രിയിൽ ധ്യാൻ ശ്രീനിവാസൻ. ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലായ് നാലിന് ആണ് ടീസർ റിലീസ് ചെയ്തത്. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻവണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരാണ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ മറ്രു താരങ്ങൾ.താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം- അരുൺ മോഹൻ, ഗാനങ്ങൾ- കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്,സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കോ- പ്രൊഡ്യൂസേഴ്സ്- വി .സി പ്രവീൺ, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,