കോലാഹലം
റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന കോലാഹലം ജൂലായ് 11ന് റിലീസ് ചെയ്യും.സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങിയവരാണ് താരങ്ങൾ.ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധായകൻ ലാൽജോസ് അവതരിപ്പിക്കുന്നു.
ധീരൻ
രാജേഷ് മാധവൻ നായകനായി ദേവദത്ത് ഷാജി രചനയും സംവിധാനവും നിർവഹിക്കുന്ന ധീരൻ തിയേറ്രറിൽ. അശ്വതി മനോഹരനാണ് നായിക.ജഗദീഷ്, മനോജ് കെ. ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ , ഇന്ദുമതി മണികണ്ഠൻ , വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരാണ് മറ്റ് താരങ്ങൾ.ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം ഹരികൃഷ്ണൻ ലോഹിതദാസ് .