മെഡൽ ജേതാക്കളെ അനുമോദിച്ചു
Saturday 05 July 2025 12:05 AM IST
അഴീക്കോട്: ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയ ദയ അക്കാഡമിയിലെ താരങ്ങളെ അനുമോദിച്ചു.
ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി സബ് ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിഥുന ആർ. രാജേഷ്, സംസ്ഥാന സബ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ നിവേദ്യ എസ്. വേണു, കേന്ദ്രീയ വിദ്യാലയ റീജണൽ അത്‌ലറ്റിക് മീറ്റിൽ വെള്ളി മെഡൽ നേടിയ അകാൻഷ സുഷൻ എന്നിവരെ കെ.വി. സുമേഷ് എം.എൽ.എയാണ് ഉപഹാരങ്ങളും കാഷ് അവാർഡും നൽകി അനുമോദിച്ചത്. ദയ അക്കാഡമി വൈസ് പ്രസിഡന്റ് എൻ.കെ. ശ്രീജിത്ത്, കോ ഓർഡിനേറ്റർ ടി.വി. സിജു, കെ. സന്തോഷ്, ശ്രീശൻ നാമത്ത് സംസാരിച്ചു. സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും വി. നജീഷ് നന്ദിയും പറഞ്ഞു.