കർഷക സഭയും ഞാറ്റുവേലചന്തയും
Saturday 05 July 2025 12:07 AM IST
പള്ളിക്കുന്ന്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പള്ളിക്കുന്ന് കൃഷി ഭവന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. പള്ളിക്കുന്ന് സോണൽ കോക്കേൻപാറ ഡിവിഷൻ കൗൺസിലർ എ. കുഞ്ഞമ്പുവിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സീത, വി.കെ ഷൈജു, കെ.പി അനിത എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ ഡോ. കെ.ബി ഗോകുൽ കൃഷ്ണൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ. ഹരീഷ് നന്ദിയും പറഞ്ഞു. വിള ഇൻഷുറൻസ് വാരാചരണത്തിന്റെ ഭാഗമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് കൃഷി ഓഫീസർ ക്ലാസ്സ് എടുത്തു. വിവിധയിനം നടീൽ വസ്തുക്കൾ, കീട നിയന്ത്രണ ഉപാധികൾ, വളങ്ങൾ എന്നിവയുടെ വില്പനയും ഞാറ്റുവേല ചന്തയുടെ ഭാഗമായി നടന്നു.