ഈ ചിരി കാണുന്നതു തന്നെ അടിപൊളി, ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ
മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ ഏറ്രെടുത്ത് സോഷ്യൽ മീഡിയ. ചിത്രങ്ങളിൽ ക്യൂട്ട് ലുക്കിൽ മഞ്ജുവിനെ കാണാം. "ശരിക്കും ഇങ്ങനത്തെ ഒരു ഫോട്ടോ കണ്ടിട്ട് കുറേ നാളായി , ഇങ്ങനെ ചിരിച്ചു കാണുന്നത് അടിപൊളി ചേച്ചി" എന്നിങ്ങനെ ആരാധകരുടെ കമ ന്റ്. നിരവധി സിനിമാ താരങ്ങളും ചിത്രങ്ങൾക്ക് കമന്റും ലൈക്കുമായി എത്തി. മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരുടെ മനം കവരാറുണ്ട്.വിഴിഞ്ഞം തുറുമുഖത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായ വീഡിയോ ചിത്രീകരണത്തിനിടെ പകർത്തിയതാണ് ചിത്രങ്ങൾ. രാജീവൻ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ പകർത്തിയത്. സമീറ സനീഷ് ആണ് കോസ്റ്റ്യൂം. അടുത്ത കാലത്ത് കണ്ട മികച്ച മഞ്ജു വാര്യർ ചിത്രങ്ങളാണ് ഇവയെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. ഫോട്ടോഗ്രാഫർ രാജീവൻ ഫ്രാൻസിസിനും ഡിസൈനർ സമീറ സനീഷിനും മഞ്ജു വാര്യർ നന്ദി അറിയിച്ചിട്ടുണ്ട്.
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിൽ സജീവമായ മഞ്ജു ആരാധകരുടെ മനസറിയുന്ന നടി എന്ന വിശേഷണത്തിന് ഉടമയാണ്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മഞ്ജു സജീവമാണ്. ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പങ്കുവയ്ക്കുന്നു. മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആണ് മഞ്ജു വാര്യരുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.